സാംസങ് ഗ്യാലക്സി എ 32, 5ജി സപ്പോട്ടുള്ള സാംസങ്ങിന്റെ ഏറ്റവും വില കുറഞ്ഞ ഫോണ് ആണ്. യൂറോപ്പില് ആണ് അവതരിപ്പിച്ചിട്ടുള്ളത്. 279 യൂറോ, ഏകദേശം 25000 ഇന്ത്യന് രൂപയാണ് ഫോണിന്റെ വില എന്നാണ് റിപ്പോര്ട്ട്.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്ഫിനിറ്റി വി ഡിസ്പ്ലേയാണ് ഫോണിന്. ഫോണിന്റെ പ്രവര്ത്തനം ഒക്ട-കോര് എസ്ഒസി പ്രൊസസറിലാണ്. 4,6,8 ജിബി റാമിനൊപ്പം 128ജിബി ഇന്റേണല് സ്റ്റോറേജും ഉള്പ്പെടുന്നു. മൈക്രോ എസ്ഡി കാര്ഡ് ഉപയോഗിച്ച് 1ടിബി വരെ മെമ്മറി സ്റ്റോറേജ് ഉയര്ത്താനും സാധിക്കും. സാംസങ് വണ് യുഐയില് അടിസ്ഥാനമാക്കിയുള്ള ആന്ഡ്രോയ്ഡ് 10 ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.
15 വാള്ട്ട് ഫാസ്റ്റ് ചാര്ജിങ്ങും സൈഡ് മൗണ്ടഡ് ഫിംഗര് പ്രിന്റ് സ്കാനറും ഫോണില് ഉള്പ്പെടുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ കറുത്ത്. പിന്നില് ക്വാഡ് ക്യാമറ സെറ്റപ്പാണ് ഒരുങ്ങുന്നത്. 48 എംപി പ്രൈമറി സെന്സറിനൊപ്പം 8 എംപി അള്ട്ര വൈഡ് ആംഗിള് ലെന്സും 5 എംപി മാക്രോ ഷൂട്ടറും 2 എംപി ഡെപ്ത് സെന്സറും ഉള്പ്പെടുന്നതാണ് റിയര് ക്യാമറ. 13 എംപിയുടെ സെല്ഫി ക്യാമറയാണ് സാംസങ് ഫോണിന് നല്കിയിരിക്കുന്നത്